ബ്ലോഗിനെക്കുറിച്ച്

മലയാളം ഭാഷയെയും  സാഹിത്യത്തെയും ആധികാരികമായി പരിചയപ്പെടുത്തുന്നതിനായുള്ള ഒരു ചെറിയ സം‌രംഭമാണ്‌ പതിനെട്ടാം അദ്ധ്യായം എന്ന ഈ ബ്ലോഗ്.  തിരുവനന്തപുരം ഐലേണ്‍ ഐ.എ.എസ്. അക്കാദമിയിലെ ആദ്യത്തെ മലയാളം ഓപ്‌ഷണല്‍ ബാച്ചിലെ കുട്ടികളുടെ ശ്രമഫലമാണ്‌ പതിനെട്ടാം അദ്ധ്യായം.

ഒരു ഗൂഗിള്‍ സേര്‍ച്ചിന്‍റെ അകലത്തില്‍ എന്തും ലഭ്യമാകുന്ന ഈ കാലത്ത്, മലയാളം ഭാഷയെയും സാഹിത്യത്തെക്കുറിച്ചും ആധികാരികമായ അറിവുകള്‍ കിട്ടുന്ന ഇടങ്ങള്‍ നമ്മുടെ സൈബര്‍ലോകത്ത് കുറവാണ്‌. ഈ പ്രശ്‌നം പരിഹരിക്കാന്‍ പഠനസമയത്ത്  തയാറാക്കുന്ന കുറിപ്പുകള്‍ പങ്കുവെയ്ക്കുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്.

മത്സരപരീക്ഷകളില്‍ ഈ കുറിപ്പുകള്‍ സഹായകമായേക്കും. എഴുത്തുകാരേയും പുസ്തകങ്ങളെക്കുറിച്ചുമുള്ള പുതിയ വീക്ഷണകോണുകള്‍ രൂപീകരിക്കാനും ഈ ബ്ലോഗ് ഉപകരിക്കും. പരസ്പരം അറിവുകള്‍ പങ്കുവെച്ച് നമുക്ക് ഒരുമിച്ച് വളരാം.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയിലെ ഏറെ വിവാദമുയര്‍ത്തിയ പതിനെട്ടാം അധ്യായത്തിന്‍റെ ചുവടുപറ്റിയാണ്‌ ബ്ലോഗിനും പേരിട്ടത്. നോവലിലെ പതിനെട്ടാം അദ്ധ്യായത്തിലെ ആശയസം‌വാദം പുതിയ അറിവുകള്‍ വായനക്കാരന്‌ പകര്‍ന്നുകൊടുക്കുന്നതിന്‌ വേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. അതുതന്നെയാണ്‌ ഈ ബ്ലോഗിന്‍റേയും ലക്ഷ്യം.

നമുക്ക് വായിച്ചുതുടങ്ങാം.. :) 

The Team behind the blog: 


Sreeparvathy G,  Jiji Sasidharan K, Shambhunath Mohan, Fairuz M, Gayathri S B, Swetha Mohan, Keerthi S V, Thasni Shanavas, Greeshma K B, Fathima Shimna, Muhammed Shebin, Manu E S, Krishna K P, Anuroop Sunny

No comments:

Post a Comment