Written by Fathima Shimna
മലയാള കവിതയുടെ വസന്തമായി നിലനിന്ന കവിയാണ് പി കുഞ്ഞിരാമൻ നായർ. ''വാക്കുകളുടെ മഹാബലി'', ''പ്രകൃതിയുടെ നിത്യോപാസകൻ'' എന്നി വിശേഷങ്ങൾ നിലനിൽക്കെയും, ആർക്കും മുഴുവനായി മനസ്സിലാക്കാൻ പറ്റാത്ത പുസ്തകമായി അദ്ദേഹം മലയാള സാഹിത്യലോകത്ത് വേറിട്ട് നിൽക്കുന്നു.
ഔചിത്യം, ആർദ്രത, കുലീനത, സ്വച്ഛന്തത, അക്ഷോഭ്യത, അജയ്യത എന്നീ മൂല്യങ്ങൾ ഒരു കലാകാരനിൽ ഉണ്ടെങ്കിൽ അത് പി കുഞ്ഞിരാമൻ നായർ എന്ന മഹാപ്രതിഭയ്ക്ക് മാത്രം അർഹതപ്പെട്ടതാണ്. സ്വന്തം കവിതകൾ സഹ്യന്‍റെ ഉയരം കീഴടക്കുമ്പോഴും, മനസ്സ് നിളയെക്കാളും ആർദ്രമാണ്.
കേരളത്തിൻെറ സാംസ്കാരിക പൈതൃകവും പ്രകൃതി ലാവണ്യവുമാണ് പി. കവിതകളുടെ അടിസ്ഥാനം. പ്രകൃതിയിലെ ഓരോ കണങ്ങളും പി.യുടെ കവിതകൾക്ക് വേണ്ടി സൃഷ്ടിക്കപെട്ടവയാണെന്ന് വായനക്കാർക്ക് തോന്നും. ഭാരതപ്പുഴയും, മഴവില്ലും, തിരുവാതിരയും, പൊന്നുഷസ്സും അദ്ദേഹത്തിൻെറ കവിതയിലെ ഏച്ചുകെട്ടലുകളുടെ ഭാരമില്ലാത്ത ബിംബങ്ങളാണ്. കേരളീയതയുടെ ആഴങ്ങൾ തേടി നിത്യസഞ്ചാരിയായി മാറിയ കവിയാണ് പി. മേൽക്കൂരയില്ലാതെ സഞ്ചരിച്ച് പോകുന്നിടമെല്ലാം സ്വന്തം ഇടമായി മാറ്റുന്ന പൂർണ്ണ സ്വതന്ത്രനായിരുന്നു അദ്ദേഹം.
അരാജകവാദിയെന്നും അപഥസഞ്ചാരിയെന്നും ആക്ഷേപിക്കപ്പെട്ടപ്പോഴും, പൈതൃകത്തെ മുറുകെപ്പിടിച്ച് കവിത രചിച്ചു. മലനാടിൻെറ മുക്തസൗന്ദര്യത്തിൻെറ ആത്മാവിഷ്കാരമാണ് പി. കവിതകൾ.
മറ്റുള്ള കവികൾ സഞ്ചരിച്ച തേഞ്ഞ പാതകൾ വിട്ട് തൻെറ ആദർശങ്ങളെ മുറുകെപ്പിടിച്ച് ഒറ്റപ്പെട്ട വഴി തെരഞ്ഞെടുത്തു. പ്രശസ്തിക്കും പുരസ്കാരങ്ങൾക്കും തല കുനിക്കാതെ വിമർശനങ്ങളെ നിരസിച്ച് മലയാളകാവ്യ പാരമ്പര്യത്തിൻെറ വക്താവായി മാറുകയാണ് ചെയ്തത്.
കാളിദാസൻെറ പിന്മുറക്കാരനായി കണക്കാക്കാവുന്ന ഏക കലാകാരനാണ് അദ്ദേഹം. കാവ്യലോകത്തിൻെറ വ്യത്യസ്തമായ സൗന്ദര്യ തലങ്ങൾ തേടി അലയുന്ന ഭ്രഷ്ടകാമുകൻ!
തന്റെ സമകാലികരായ കവികൾ പാശ്ചാത്യസാഹിത്യത്തിൻെറ സ്വാധീനത്തിനടിമപ്പെട്ട് തർജ്ജമകളുടെയും അനുകരണങ്ങളുടെയും ലോകത്ത് ചുരുങ്ങിപോയപ്പോൾ, പാരമ്പര്യത്തിൻെറ വിശാലലോകം തെരഞ്ഞെടുത്തു. പാശ്ചാത്യചിന്തകളിൽ നിന്നും മോചിതനായി മലയാള തനിമയോട് കൂടിയ കവിതകളാണ് അദ്ദേഹം സമ്മാനിച്ചത്.
നാടകം, ജീവചരിത്രം, കവിത,ആത്മകഥ, ബാലസാഹിത്യം എന്നിങ്ങനെ പി.യുടെ തൂലികയ്ക്ക് വഴങ്ങിക്കൊടുത്ത സാഹിത്യരൂപങ്ങളാണ് മിക്കതും. സ്വാതന്ത്ര്യസമരസേനാനി, അധ്യാപികൻ, പത്രാധിപൻ തുടങ്ങി നിരവധി ജീവിതാനുഭവങ്ങളുള്ള കവിയുടെ ജീവിതകഥയാണ് 'കവിയുടെ കാൽപ്പാടുകൾ''. സ്വന്തം ജീവിതം തന്നെ യാത്രയാക്കിമാറ്റിയ അമാനുഷിക പ്രതിഭ. കവിയും കവിതയും തമ്മിൽ അസാധാരണമായൊരു തന്മയിഭാവം നിലകൊണ്ടു.
കേരളിയ ജീവിതത്തെയും പ്രകൃതിയെയും ഒന്നിപ്പിക്കാൻ സാധിച്ച കവിയെ ആഴത്തിൽ മനസ്സിലാക്കുക അസാധ്യമാണ്. മെരുക്കപ്പെടാൻ വിസമ്മതിക്കുന്ന ഒറ്റയാനെ പോലെ പി. കുഞ്ഞിരാമൻ നായർ ഇന്നും നിലകൊള്ളുന്നു.

No comments:
Post a Comment